മുംബൈ: പൊതുമേഖലാ ബാങ്കുകളായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യൻ ഓവർസീസ് ബാങ്കും (ഐഒബി)നടപ്പു ധനകാര്യവർഷം സ്വകാര്യവത്കരിക്കുമെന്ന് റിപ്പോർട്ട്.
2021ലെ കേന്ദ്ര ബജറ്റിൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച സ്വകാര്യവത്കരണത്തിന്റെ ഭാഗമായാണു നടപടി.
ഈ രണ്ടു ബാങ്കുകളുടെയും പേരുകൾ സ്വകാര്യവത്കരണത്തിനായി നീതി ആയോഗും നിർദേശിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് ഇന്ത്യയും ഇത്തരത്തിൽ സ്വകാര്യവത്കരിക്കുന്ന ബാങ്കുകളുടെ ചുരുക്കപ്പട്ടികയിലുണ്ടായിരുന്നു.
നടപ്പു ധനകാര്യവർഷം രണ്ടു പൊതുമേഖലാ ബാങ്കുകളും ഒരു ജനറൽ ഇൻഷ്വറൻസ് കന്പനിയും സ്വകാര്യവത്കരിക്കുമെന്നു കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ഇതിലൂടെ 1.75 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രസർക്കാരിന്റെ പദ്ധതി.