ലണ്ടൻ: ബഹുരാഷ്ട്ര ഐടി കന്പനികളിൽനിന്നു സുതാര്യമായി കോർപറേറ്റ് നികുതി ശേഖരണം നടത്താൻ ജി-7 രാജ്യങ്ങൾ കരാർ ഒപ്പിട്ടു. ലണ്ടനിൽ നടക്കുന്ന ജി-7 രാജ്യങ്ങളുടെ ഉച്ചകോടിയുടെ അവസാന ദിനത്തിൽ കരാരിൽ ഒപ്പിട്ടതായി ബ്രിട്ടീഷ് ധനമന്ത്രി ഋഷി സുനാക് പറഞ്ഞു. ബഹുരാഷ്ട്ര ഐടി കന്പനികൾ സുതാര്യമായി കൃത്യസ്ഥലത്ത് നികുതി ഒടുക്കുന്നതിനാണു പുതിയ കരാർ എന്നു ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ ഋഷി സുനാക് പറഞ്ഞു.
ആഗോള നികുതിയുടെ 15 ശതമാനം കന്പനികൾ പ്രവർത്തിക്കുന്ന രാജ്യത്ത് ഒടുക്കാനാണു പുതിയ ധാരണ.
ആഗോള നികുതിയുടെ 15 ശതമാനം കന്പനികൾ പ്രവർത്തിക്കുന്ന രാജ്യത്ത് ഒടുക്കാനാണു പുതിയ ധാരണ.