തിരുവനന്തപുരം: കർഷകരുടെ പക്കലുള്ള കിസാൻ ക്രെഡിറ്റ് കാർഡിന്റെ കാലാവധി ഈമാസം അവസാനിക്കും. കോവിഡ് വ്യാപന സാഹചര്യം പരിഗണിച്ചു കാലാവധി നീട്ടാനുള്ള നടപടിയെടുക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. കൂടുതൽ ആളുകൾ ഒരുമിച്ച് ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ, പ്രത്യേകിച്ച് നിർമാണ മേഖലയിലെ അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ തുടർച്ചയായി കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.
ഈ മാസം 15 ഓടെ 85 ലക്ഷം പേർക്ക് ഭക്ഷ്യകിറ്റ് നൽകും. 10 ഓടെ ജൂണിലെ ഭക്ഷ്യകിറ്റുകൾ തയാറാകും. കേന്ദ്രാനുമതി ലഭ്യമായ 35 പിഎസ്എ ഓക്സിജൻ പ്ലാന്റുകളുടെ ടെൻഡർ നടപടികൾ പൂർത്തിയായി. ഒക്ടോബറോടെ പ്ലാന്റുകളുടെ നിർമാണം പൂർത്തീകരിക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.