മുംബൈ: രാജ്യത്തെ വിദേശ നാണ്യ ശേഖരം സർവകാല റിക്കാർഡിൽ. മേയ് 21ന് അവസാനിച്ച ആഴ്ചയിൽ ശേഖരം 286.5 കോടി ഡോളർ വർധിച്ച് 59289.4 കോടി ഡോളർ ആയി. സ്വർണ- കറൻസി ആസ്തികളിലുണ്ടായ വർധനയാണു വിദേശ നാണ്യശേഖരത്തെ റിക്കാർഡിലെത്തിച്ചത്. ജനുവരി 29ന് രേഖപ്പെടുത്തിയ 59018.5 കോടി ഡോളർ ആയിരുന്നു ഇതുവരെയുണ്ടായിരുന്ന റിക്കാർഡ് നില.