മുംബൈ: കേന്ദ്രധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ 43-ാം ജിഎസ്ടി കൗൺസിൽ ഇന്നു യോഗം ചേരും. വാക്സിൻ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ കോവിഡ് രക്ഷാ സാമഗ്രികളുടെ നികുതി കുറയ്ക്കുന്നത് കൗൺസിൽ ചർച്ച ചെയ്യും.
ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന രാജസ്ഥാൻ, പഞ്ചാബ്, ചത്തീസ്ഗഡ്, തമിഴ്നാട്, മഹാരാഷ്ട്ര, ജാർഖണ്ഡ്, കേരളം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ കോവിഡ് രക്ഷാ സാമഗ്രികൾക്ക് നികുതിയൊഴിവാക്കണമെന്ന് ആവശ്യപ്പെടുമെന്നാണു വിവരം.സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിലെ ഇടിവ് പരിഹരിക്കുന്നതിനുള്ള മാർഗങ്ങളും മീറ്റിംഗിൽ മുഖ്യചർച്ചയാകും. നഷ്ടപരിഹാര ഇനത്തിൽ സംസ്ഥാനങ്ങൾക്ക് 2.69 ലക്ഷം കോടിരൂപയോളം കിട്ടാനുണ്ട്.