+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ല്യാ​ണ്‍ ജ്വല്ലേ​ഴ്സ് അ​റ്റാ​ദാ​യം 54.1% കൂടി

കൊ​​​ച്ചി: ക​​​ല്യാ​​​ണ്‍ ജ്വ​​ല്ലേ​​​ഴ്സ് 202021 സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍​ഷ​​​ത്തെ നാ​​​ലാം പാ​​​ദ​​​ത്തി​​​ല്‍ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​ച്ചു. നാ​​​ലാം പാ​​​ദ​​​ത്തി​​​ല്‍ ആ
ക​ല്യാ​ണ്‍ ജ്വല്ലേ​ഴ്സ്  അ​റ്റാ​ദാ​യം 54.1% കൂടി
കൊ​​​ച്ചി: ക​​​ല്യാ​​​ണ്‍ ജ്വ​​ല്ലേ​​​ഴ്സ് 2020-21 സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍​ഷ​​​ത്തെ നാ​​​ലാം പാ​​​ദ​​​ത്തി​​​ല്‍ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​ച്ചു. നാ​​​ലാം പാ​​​ദ​​​ത്തി​​​ല്‍ ആ​​​കെ വി​​​റ്റു​​​വ​​​ര​​​വ് 3056.6 കോ​​​ടി രൂ​​​പ​. മു​​​ന്‍​വ​​​ര്‍​ഷ​​​ത്തി​​​ല്‍ ഇ​​​തേ പാ​​​ദ​​​ത്തി​​​ല്‍ ഇ​​ത് 2140.7 കോ​​​ടി രൂ​​​പ​​യാ​​​യി​​​രു​​​ന്നു.

ഇ​​​ന്ത്യ​​​യി​​​ലെ വി​​​റ്റു​​​വ​​​ര​​​വ് 60.6 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച നേ​​​ടി​​​യ​​​പ്പോ​​​ള്‍ മി​​​ഡി​​​ല്‍ ഈ​​​സ്റ്റ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ആ​​​ക​​​മാ​​​ന വി​​​റ്റു​​​വ​​​ര​​​വി​​​ലെ വ​​​ള​​​ര്‍​ച്ച 42.8 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. 2020-21 നാ​​​ലാം പാ​​​ദ​​​ത്തി​​​ല്‍ മൊ​​​ത്തം അ​​​റ്റാ​​​ദാ​​​യം 73.9 കോ​​​ടി രൂ​​​പ ആ​​​യി​​​രു​​​ന്നു. മു​​​ന്‍​വ​​​ര്‍​ഷ​​​ത്തെ ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​നേ​​​ക്കാ​​​ള്‍ 54.1 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച​​​യാ​​​ണ് ക​​​മ്പ​​​നി നേ​​​ടി​​​യ​​​ത്. 2020-21 വ​​​ര്‍​ഷ​​​ത്തെ ക​​​മ്പ​​​നി​​​യു​​​ടെ ആ​​​കെ വി​​​റ്റു​​​വ​​​ര​​​വ് 8,573.3 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു.

മു​​​ന്‍​വ​​​ര്‍​ഷ​​​ത്തെ 10,100.9 കോ​​​ടി​​​യി​​​ല്‍​നി​​​ന്ന് 15.1 ശ​​​ത​​​മാ​​​നം ഇ​​​ടി​​​വു​​​ണ്ടാ​​​യി. ഇ​​​ന്ത്യ​​​ന്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള വി​​​റ്റു​​​വ​​​ര​​​വി​​​ലെ ഇ​​​ടി​​​വ് 6.6 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ്.