മുംബൈ: വാഹന-ധനകാര്യ ഓഹരികളുടെ പിൻബലത്തിൽ തുടർച്ചയായ മൂന്നാംദിനവും ഓഹരിവിപണിയിൽ മുന്നേറ്റം. ബിഎസ്ഇ സെൻസെക്സ് 613 പോയിന്റ് കയറി 50,193ലും എൻഎസ്ഇ നിഫ്റ്റി 185 പോയിന്റ് നേട്ടത്തോടെ 15,108ലുമാണു വ്യാപാരം അവസാനിപ്പിച്ചത്.
മഹീന്ദ്രആൻഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, ടൈറ്റൻ, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, പവർ ഗ്രിഡ്, തുടങ്ങിയ കന്പനികളാണ് സെൻസെക്സ് നിരയിൽ ഇന്നലെ കൂടുതൽ നേട്ടമുണ്ടാക്കിയത്.
അതേസമയം കഴിഞ്ഞ രണ്ടു ദിവസത്തിനിടെ നിക്ഷേപകരുടെ വരുമാനത്തിൽ 5,78,634.72 കോടിരൂപയുടെ വർധനയുണ്ടായി. ഇന്നലെത്തെ മാത്രം വർധന 2,74,908.83 കോടി രൂപയാണ്. ഇതേത്തുടർന്ന് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന കന്പനികളുടെ ആകെ വിപണിമൂല്യം 2,16,39,367.91 കോടി രൂപയായി. രണ്ടു ദിവസത്തിനിടെ സെൻസെക്സ് 1461 പോയിന്റ് ഉയർന്നു.
പ്രതിദിന കോവിഡ് കേസുകളിൽ കുറവുണ്ടായതാണ് ഓഹരിവിപണിക്കു കരുത്തായത്.