തിരുവനന്തപുരം: ട്രാവൽ സൈറ്റായ ട്രിപ് അഡ്വൈസറിന്റെ 2021 ട്രാവലേഴ്സ് ചോയ്സ് ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് അവാർഡ് തേക്കടിയിലെ പോയട്രി സരോവർ പോർട്ടിക്കോയ്ക്ക് ലഭിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച ഹോട്ടലുകളുടെ പട്ടികയിൽ പതിനാലാമത്തെ ഹോട്ടലായി ഇടംപിടിച്ച പോയട്രി ഇതോടെ ലോകത്തിലെ തന്നെ ഒരു ശതമാനം മാത്രം വരുന്ന മികച്ച ഹോട്ടലുകളിലൊന്നായി മാറി. തുടർച്ചയായി രണ്ടാം തവണയാണ് ട്രിപ് അഡ്വൈസർ രാജ്യത്തെ ഏറ്റവും മികച്ച 25 ഹോട്ടലുകൾക്ക് നൽകുന്ന ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് അവാർഡ് പോയട്രി റിസോർട്ടിനെ തേടിയെത്തുന്നത്.
51 മുറികളും കോട്ടേജുകളുമാണ് പോയട്രിയിലുള്ളത്. മനോഹരമായ താഴ്വരകളും പെരിയാർ തടാകവും മഞ്ഞിറങ്ങുന്ന മലനിരകളും ചേർന്ന 360 ഡിഗ്രിയിലുള്ള കാഴ്ച ഇവിടത്തെ പ്രത്യേകതയാണ്.
വനാന്തരീക്ഷത്തിന് ഭംഗം വരുത്താത്ത, പ്രകൃതിയോടു ചേർന്ന് നിൽക്കുന്ന രൂപകല്പനയും പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളുമാണ് പോയട്രി ഫോർ സ്റ്റാർ റിസോർട്ട് അവലംബിച്ചിരിക്കുന്നത്. പെരിയാർ വന്യജീവി സങ്കേതത്തിന് അടുത്തായാണ് ഈ റിസോർട്ട്.