കൊച്ചി: സിഎസ്ബി ബാങ്ക് 2021 സാന്പത്തിക വർഷത്തിൽ 218.40 കോടി രൂപയുടെ അറ്റാദായം നേടിയതായി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സി.വി.ആർ. രാജേന്ദ്രൻ അറിയിച്ചു. ബാങ്കിന്റെ എക്കാലത്തെയും ഉയർന്ന അറ്റാദായമാണിത്. 2020 സാന്പത്തിക വർഷത്തെ 12.72 കോടി രൂപ അറ്റാദായത്തെ അപേക്ഷിച്ച് 1617 ശതമാനം വർധനവാണിത്.
2020 സാന്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 59.7 കോടി രൂപ നഷ്ടത്തിലായിരുന്ന ബാങ്ക് 2021 സാന്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 42.89 കോടി രൂപയുടെ അറ്റാദായം നേടി. 2021 സാന്പത്തിക വർഷത്തെ പ്രവർത്തന ലാഭം 2020 സാന്പത്തിക വർഷത്തെ അപേക്ഷിച്ച് 119 ശതമാനത്തിന്റെ വർധനയോടെ 613.21 കോടി രൂപയായി. അറ്റ നിഷ്ക്രിയ ആസ്തികൾ 22 ശതമാനം കുറഞ്ഞ് 168.81 കോടിയിലെത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു.
നിക്ഷേപത്തിന്റെയും വായ്പകളുടെയും കാര്യത്തിൽ ബാങ്കിംഗ് മേഖല യഥാക്രമം 12, 6 ശതമാനം വീതം വളർച്ച കൈവരിച്ചപ്പോൾ തങ്ങൾ യഥാക്രം 21, 27 ശതമാനം വളർച്ചയാണ് കൈവരിച്ചത്. നടപ്പു സാന്പത്തിക വർഷം 200 പുതിയ ശാഖകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.