കൊച്ചി: ലോകമാതൃദിനം പ്രമാണിച്ച് ഇന്ന് അസറ്റ് ഹോംസ് 5000 ത്തിലേറെ വരുന്ന അമ്മാരെ ആദരിക്കുന്നു. മാതൃവന്ദനം എന്ന പേരില്‍ അസറ്റ് ഹോംസിന്റെ അപ്പാര്‍ട്ടുമെന്റുകളിലും വില്ലകളിലും താമസിക്കുന്ന അമ്മമാരെയാണ് ആദരിക്കുന്നത്. വൈകിട്ട് നാലിന് സൂം മീറ്റ് വഴി സംഘടിപ്പിക്കുന്ന പരിപാടിയില്‍ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ മുഖ്യാതിഥിയാകും. ചലച്ചിത്രതാരം ആശാ ശരത് അമ്മമാരുമായി സംസാരിക്കും.