മുംബൈ: കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയുടെ വളർച്ച പ്രതീക്ഷ തിരുത്തി അമേരിക്കൻ ധനകാര്യ സ്ഥാപനമായ ഗോൾഡ്മാൻ സാക്സ്. നടപ്പു ധനകാര്യവർഷം ഇന്ത്യൻ ജിഡിപി 11.1 ശതമാനം വളരുമെന്നാണ് പുതിയ വിലയിരുത്തൽ. നേരത്തെ രാജ്യം 11.7 ശതമാനം വളരുമെന്നായിരുന്നു ഗോൾഡ്മാൻ സാക്സിന്റെ വിലയിരുത്തൽ.
“രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും പ്രാദേശിക ലോക്ക്ഡൗണുകളുടെയും മറ്റുനിയന്ത്രണങ്ങളുടെയും ഫലമായി രാജ്യത്തെ ബിസിനസ് രംഗത്ത് മുരടിപ്പ് പ്രകടമായിത്തുടങ്ങിയിരിക്കുന്നു. വൈദ്യുതി ഉപയോഗം കുറഞ്ഞിട്ടുണ്ട്. തൊഴിലില്ലായ്മ നിരക്ക് കൂടിയിരിക്കുന്നു. ഇ- വേബിൽ പിരിവ്, ചരക്കുനീക്കം എന്നിവയിലെ കുറവും ബിസിനസ് സ്തംഭനാവസ്ഥയെയാണ് കാണിക്കുന്നത്.
എന്നാൽ മുൻ വർഷം ലോക്ക്ഡൗണ്‍ കാലത്തെ അത്ര മുരടിപ്പ് നിലവിലില്ല. ഇപ്പോഴത്തെ നിയന്ത്രണങ്ങൾ ജൂലൈ - സെപ്റ്റംബർ ത്രൈമാസത്തോടെ പിൻവലിക്കാനായേക്കും’’- ഗോൾഡ്മാൻ സാക്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നേരത്തെ മറ്റു വിപണിവിശകലന ഏജൻസികളും ഇന്ത്യയുടെ നടപ്പുധനകാര്യവർഷത്തെവളർച്ച പ്രതീക്ഷ തിരുത്തിയിരുന്നു. അതേസമയം 2021-2022 ധനകാര്യ വർഷത്തിൽ ഇന്ത്യൻ ജിഡിപി 10.5 ശതമാനം വളരുമെന്നാണ് ആർബിഎയുടെ പ്രതീക്ഷ. ഐഎംഎഫ് 12.5 ശതമാനം വളർച്ചയും ലോക ബാങ്ക് 10.1 ശതമാനം വളർച്ചയും പ്രതീക്ഷിക്കുന്നു.