മുംബൈ: ഭവന വായ്പകൾക്കുള്ള പലിശ നിരക്ക് കുറച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ. പുതുക്കിയ നിരക്ക് പ്രകാരം 30 ലക്ഷം രൂപ വരെയുള്ള ഭവനവായ്പകൾക്ക് പലിശ നിരക്ക് 6.7 ശതമാനം മുതലായിരിക്കും.
30 ലക്ഷം മുതൽ 75 ലക്ഷം വരെയുള്ള ഭവനവായ്പകൾക്ക് 6.95 ശതമാനം മുതലാണ് പലിശ. 75 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഭവനവായ്പകൾക്ക് 7.05 ശതമാനമാണ് പലിശ. ഇതിനു പുറമ വനിതകൾക്ക് അഞ്ച് ബേസിസ് പോയിന്റിന്റെ പ്രത്യക ഇളവും ലഭിക്കും. യോനോ ആപ്പ് വഴി വായ്പയ്ക്ക് അപേക്ഷിക്കുന്നവർക്കും പ്രത്യേക ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് ഒന്ന് മുതൽ പുതുക്കിയ നിരക്കുകൾ പ്രബല്യത്തിലായെന്നും എസ്ബിഎെ പ്രസ്താവനയിൽ അറിയിച്ചു.