മുംബൈ: കോവിഡ് പ്രതിരോധ വാക്സിനായ അസ്ട്ര സെനക്കയുടെ ഉദ്പാദനം വിദേശരാജ്യങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാൻ നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്കു പദ്ധതി. ആവശ്യപ്പെടുന്നത്ര അളവിൽ വാക്സിൻ സമയബന്ധിതമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണു തീരുമാനം. ഒന്നുരണ്ടു ദിവസത്തിനുള്ളിൽ കന്പനി ഡയറക്ടർ അഡാർ പൂനവാല ഇക്കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കും. ജൂലൈ മാസത്തോടെ പ്രതിമാസം 100 മില്യൻ ഡോസ് ഉത്പാദിപ്പിക്കാനാണു ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞിരുന്നു.