+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് ദു​രി​താ​ശ്വാ​സ ന​ട​പ​ടി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച് ഹ്യൂ​ണ്ടാ​യ്

കൊ​​​ച്ചി: കോ​​​വി​​​ഡ് ദു​​​രി​​​താ​​​ശ്വാ​​​സ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ തു​​​ട​​​ര്‍​ച്ച​​​യാ​​​യി ഹ്യൂ​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ​​​യു​​​ടെ ജീ​​​വ​​​കാ​​​രു​​​ണ്യ വി​​​ഭാ​​​ഗ​​​മാ​​​യ ഹ
കോ​വി​ഡ് ദു​രി​താ​ശ്വാ​സ ന​ട​പ​ടി​ക​ള്‍  പ്ര​ഖ്യാ​പി​ച്ച് ഹ്യൂ​ണ്ടാ​യ്
കൊ​​​ച്ചി: കോ​​​വി​​​ഡ് ദു​​​രി​​​താ​​​ശ്വാ​​​സ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ തു​​​ട​​​ര്‍​ച്ച​​​യാ​​​യി ഹ്യൂ​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ​​​യു​​​ടെ ജീ​​​വ​​​കാ​​​രു​​​ണ്യ വി​​​ഭാ​​​ഗ​​​മാ​​​യ ഹ്യൂണ്ടാ​​​യ് മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ (എ​​​ച്ച്എം​​​ഐ​​​എ​​​ഫ്) ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​ര്‍​ക്ക് അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ന​​​ല്‍​കു​​​ന്ന​​​തി​​​നു​​​ള്ള നി​​​ര​​​വ​​​ധി സം​​​രം​​​ഭ​​​ങ്ങ​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു.

മ​​​ഹാ​​​രാ​​​ഷ്ട്ര, ദി​​​ല്ലി, ഹ​​​രി​​​യാ​​​ന, തെ​​​ലുങ്കാ​​​ന, ത​​​മി​​​ഴ്നാ​​​ട് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് കൂ​​​ടു​​​ത​​​ല്‍ പ​​​ദ്ധ​​​തി​​​ക​​​ള്‍ ന​​​ട​​​പ്പാ​​​ക്കു​​​ക.​ മൂ​​​ന്നാം​​ഘ​​​ട്ട സം​​​രം​​​ഭ​​​ങ്ങ​​​ളി​​​ല്‍ എ​​​ച്ച്എം​​​ഐ​​​എ​​​ഫ് 20 കോ​​​ടി രൂ​​​പ​​​യു​​​ടെ ബ​​​ഹു​​​മു​​​ഖ ദു​​​രി​​​താ​​​ശ്വാ​​​സ പാ​​​ക്കേ​​​ജ് പു​​​റ​​​ത്തി​​​റ​​​ക്കും. ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ ഓ​​​ക്സി​​​ജ​​​ന്‍ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന പ്ലാ​​​ന്‍റു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ക, ഗു​​​രു​​​ത​​​ര​​​മാ​​​യ രോ​​​ഗി​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കു​​​ക, ഓ​​​ക്സി​​​ജ​​​നി​​​ല്‍ സ്വ​​​യം​​​പ​​​ര്യാ​​​പ്ത​​​മാ​​​കാ​​​ന്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കു​​​ക, മെ​​​ഡി​​​കെ​​​യ​​​ര്‍ സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ക തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പിലാക്കും.