മുംബൈ: നടപ്പു ധനകാര്യ വർഷം ഇന്ത്യൻ ജിഡിപി 11 ശതമാനം വളർച്ച കൈവരിക്കുമെന്ന് ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്(എഡിബി). രണ്ടാം കോവിഡ് തരംഗം രാജ്യത്തിനു വെല്ലുവിളിയാകുന്നുണ്ടെങ്കിലും അതു വലിയ സാന്പത്തിക തളർച്ചയുണ്ടാക്കില്ലെന്നും എഡിബിയുടെ ഏഷ്യൻ ഡെവലപ്മെന്റ് ഔട്ട്ലുക്കിൽ പറയുന്നു. ആരോഗ്യം, ജലസേചനം, തുടങ്ങിയ മേഖലകളിൽ കേന്ദ്രസർക്കാർ നടത്തിയ പദ്ധതികൾ കോവിഡിന്റെ ഭാവിഭീഷണികൾ ഒരു പരിധി വരെ ചെറുക്കും.
ഉത്പാദനാധിഷ്ഠിത ധനസഹായ പദ്ധതി(പിഎൽഐ) തദ്ദേശീയ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനു പര്യാപ്തമാണ്. നടപ്പ് ധനകാര്യ വർഷം രാജ്യത്തെ വിലക്കയറ്റം 5.2 ശതമാനമായി ചുരുങ്ങും. അതേസമയം, 2020-21 ധനകാര്യ വർഷം ഇന്ത്യൻ ജിഡിപി എട്ട് ശതമാനം ചുരുങ്ങും. എന്നാൽ 2021ലും അടുത്തവർഷവും ഭൂരിഭാഗം ഏഷ്യൻ രാജ്യങ്ങളും വളർച്ച കൈവരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.