മുംബൈ: തുടർച്ചയായ രണ്ടാം ദിവസവും ഓഹരിവിപണി നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്സ് 558 പോയിന്റ് കയറി 48,944ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 168 പോയിന്റ് നേട്ടത്തോടെ 14653ലും.
എൽആൻഡ് ടി, ബജാജ് ഫിനാൻസ്, എസ്ബിഎെ, ഇൻഡസ് ഇൻഡ് ബാങ്ക്, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ എന്നീ കന്പനികളാണു സെൻസെക്സ് നിരയിൽ കൂടുതൽ നേട്ടമുണ്ടാക്കിയത്.
അതേസമയം, മാരുതി, എൻടിപിസി, നെസ്ലെ ഇന്ത്യ, കൊട്ടക് ബാങ്ക് തുടങ്ങിയവയുടെ ഓഹരിവില ഇന്നലെ പിന്നോട്ടുപോയി. മഹാരാഷ്ട്രയിൽ കഴിഞ്ഞിദിവസം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ മുൻദിവസങ്ങളെ അപേക്ഷിച്ച് കുറവുണ്ടായതാണ് ഓഹരിവിപണിക്കു തുണയായതെന്നാണു വിലയിരുത്തൽ.