കൊച്ചി: കോഡിംഗ്, ഗണിതം എന്നീ വിഷയങ്ങളില്‍ ഓണ്‍ലൈന്‍ ലൈവ് ക്ലാസുകള്‍ നല്കി വരുന്ന മുന്‍നിര വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ വൈറ്റ് ഹാറ്റ് ജൂനിയറും ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവും സഹകരിക്കുന്നു. പഠനത്തെ രസകരമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഇന്ത്യക്ക് ആദ്യ ക്രിക്കറ്റ് ലോകകപ്പ് നേടി നല്കിയ കപിലുമായുള്ള സഹകരണം. ക്രിക്കറ്റിനെ കേന്ദ്രീകരിച്ച് ഒരു പ്രൊജക്ട് വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കാനായി തയാറാക്കുന്നുണ്ട്.
താത്പര്യജനകമായ ആപ്ലിക്കേഷനുകള്‍ സൃഷ്ടിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുക എന്നാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കപിലിന്റെ സ്വിംഗ് ബൗളിംഗ് XI എന്ന പേരിലുള്ള പ്രൊജക്ടില്‍ വിദ്യാര്‍ഥികളോട് ബൗളിംഗിനെ സ്റ്റിമുലേറ്റ് ചെയ്യുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപീകരിക്കാനാണ് ആവശ്യപ്പെടുക. വൈറ്റ് ജൂനിയര്‍ പാഠ്യപദ്ധതിയുടെ ഭാഗമായിരിക്കും ഈ പ്രവര്‍ത്തി. കപിലില്നിന്ന് ലഭിക്കുന്ന ഉപദേശങ്ങളും ബൗളിംഗ് ടിപ്സും ഉപയോഗിച്ച് മികച്ച ആപ്ലിക്കേഷന്‍ തയാറാക്കുകയാണ് വെല്ലുവിളി.