കൊച്ചി: വ്യാവസായിക വാതകങ്ങളുടെ വന്‍ പദ്ധതികള്‍ വികസിപ്പിക്കുന്ന രംഗത്തെ ആഗോള മുന്‍നിരക്കാരായ എയര്‍ പ്രൊഡക്ട്സ് കൊച്ചിയിലെ വ്യാവസായിക വാതകസമുച്ചയത്തില്നിന്നു ഭാരത് പെട്രോളിയത്തിന് സിന്‍ഗ്യാസ് വിതരണം ആരംഭിച്ചു. കൊച്ചി എണ്ണ ശുദ്ധീകരണ ശാലയിലെ പ്രൊപ്പലിന്‍ ഡെറിവേറ്റീവ്സ് പെട്രോകെമിക്കല്‍ പദ്ധതിക്കാണു (പിഡിപിപി) ഇങ്ങനെ സിന്‍ഗ്യാസ് നല്‍കുന്നത്. കൊച്ചിയില്‍ ഭാരത് പെട്രോളിയവുമായുള്ള എയര്‍ പ്രൊഡക്ട്സിന്റെ രണ്ടാമത്തെ വിതരണ കരാറാണിത്.
സംയോജിത എണ്ണ ശുദ്ധീകരണശാല പദ്ധതിക്കു വേണ്ടി (ഐആര്‍ഇപി) 2017-ല്‍ കമ്മീഷന് ചെയ്ത് 2018ല്‍ ഉദ്ഘാടനം ചെയ്ത സമുച്ചയത്തില്‍നിന്ന് എയര്‍ പ്രൊഡക്ട്സ് ഭാരത് പെട്രോളിയത്തിനുവേണ്ടി വിതരണം നടത്തിവരുന്നുണ്ട്.
എയര്‍ പ്രൊഡക്ട്സ് വിതരണം ചെയ്യുന്ന സിന്‍ഗ്യാസ് പിഡിപിപി പദ്ധതിയുടെ നിര്‍ണായക ഘടകമാണെന്നും അത് പ്രൊപ്പലിന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ വിപണിയില്‍ വന്‍ തോതില്‍ പ്രവേശിക്കുന്നതിനെ സഹായിക്കുമെന്നും ബിപിസിഎല്‍ കൊച്ചി റിഫൈനറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജയ് ഖന്ന പറഞ്ഞു.