കൊച്ചി: കാനണ്‍ ഇന്ത്യയുടെ പുതിയ പ്രസിഡന്റും സിഇഒയുമായി മനാബു യാമസാക്കിയെ നിയമിച്ചു. ഇന്ത്യയിലെ കാനണിന്റെ ബിസിനസ് പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വം യാമസാക്കിക്കായിരിക്കും. സിപിഎസി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ച് കിഴക്കന്‍ ചൈനയില്‍ ബ്രാന്‍ഡിന്റെ ചീഫ് റീജണല്‍ ഓഫീസറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു യാമസാക്കി.