+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒരു ദിവസം ആഞ്ചു ഹൃദയ ശസ്ത്രക്രിയകൾ നടത്തി കല്ലിശേരി കാർഡിയോളജി സെന്‍റർ പ്രവർത്തനം ആരംഭിച്ചു

ചെ​​ങ്ങ​​ന്നൂ​​ർ: ലോ​​ക​​പ്ര​​ശ​​സ്ത ഹൃ​​ദ്രോ​​ഗ വി​​ദ​​ഗ്ധ​​ൻ ഡോ. ​​കെ.​​എം. ചെ​​റി​​യാ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഹൃ​​ദ​​യ ശ​​സ്ത്ര​​ക്രി​​യാ വി​​ദ​​ഗ്ധ​​ർ ഒ​​രു ദി​​വ​​സം അ​​ഞ്ച് ഹൃ​​ദ​​യ ശ​​സ്ത്ര
ഒരു ദിവസം ആഞ്ചു ഹൃദയ ശസ്ത്രക്രിയകൾ നടത്തി കല്ലിശേരി കാർഡിയോളജി സെന്‍റർ പ്രവർത്തനം ആരംഭിച്ചു
ചെ​​ങ്ങ​​ന്നൂ​​ർ: ലോ​​ക​​പ്ര​​ശ​​സ്ത ഹൃ​​ദ്രോ​​ഗ വി​​ദ​​ഗ്ധ​​ൻ ഡോ. ​​കെ.​​എം. ചെ​​റി​​യാ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഹൃ​​ദ​​യ ശ​​സ്ത്ര​​ക്രി​​യാ വി​​ദ​​ഗ്ധ​​ർ ഒ​​രു ദി​​വ​​സം അ​​ഞ്ച് ഹൃ​​ദ​​യ ശ​​സ്ത്ര​​ക്രി​​യ​​ക​​ൾ ന​​ട​​ത്തി ചെ​​ങ്ങ​​ന്നൂ​​ർ ക​​ല്ലി​​ശേ​​രി​​യി​​ലെ ഡോ. ​​കെ.​​എം. ചെ​​റി​​യാ​​ൻ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മെ​​ഡി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ന്‍റെ ഹൃ​​ദ​​യ ശ​​സ്ത്ര​​ക്രി​​യാ വി​​ഭാ​​ഗം ആ​​രം​​ഭി​​ച്ചു.

ശ​​സ്ത്ര​​ക്രി​​യ​​ക​​ൾ​​ക്ക് ഡോ. ​​സു​​നി​​ൽ അ​​ഗ​​ർ​​വാ​​ൾ, ഡോ. ​​ഗീ​​വ​​ർ​​ഗീ​​സ് കെ. ​​മാ​​ത്യു, ഡോ. ​​അ​​രു​​ൺ സിം​​ഗ്, ഡോ. ​​അ​​യ്യ​​പ്പ​​ദാ​​സ്, ഡോ. ​​രാ​​ഖി കെ.​​ആ​​ർ., ഡോ. ​​നി​​ഖി​​ൽ ജോ​​ർ​​ജ് എ​​ന്നി​​വ​​രു​​ടെ സ​​ഹ​​ക​​ര​​ണ​​വും ഉ​​ണ്ടാ​​യി​​രു​​ന്നു. ഹൃ​​ദ്രോ​​ഗ ചി​​കി​​ത്സ​​യി​​ലും മ​​റ്റും ഏ​​റെ പ്ര​​യോ​​ജ​​നം ന​​ൽ​​കു​​ന്ന നൂ​​ത​​ന​​സം​​വി​​ധാ​​ന​​മാ​​യ 3 ഡി ​​പ്രി​​ന്‍റിം​​ഗ് പ​​ദ്ധ​​തി ഇ​​വി​​ടെ ഉ​​ട​​ൻ പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ക്കു​​മെ​​ന്ന് ഡോ. ​​കെ.​​എം. ചെ​​റി​​യാ​​ൻ അ​​റി​​യി​​ച്ചു.

3 ഡി ​​പ്രി​​ന്‍റിം​​ഗ് സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക്ക് വാ​​ണി​​ജ്യ മേ​​ഖ​​ല​​യി​​ൽ എ​​ന്ന​​പോ​​ലെ വൈ​​ദ്യ​​ശാ​​സ്ത്ര രം​​ഗ​​ത്തും അ​​ന​​ന്ത​​സാ​​ധ്യ​​ത​​ക​​ളാ​​ണു​​ള്ള​​ത്. ഇ​​തു​​വ​​ഴി ഓ​​രോ രോ​​ഗാ​​വ​​സ്ഥ​​യ്ക്കും അ​​നു​​യോ​​ജ്യ​​മാ​​യ കൃ​​ത്രി​​മ അ​​വ​​യ​​വ​​ഭാ​​ഗ​​ങ്ങ​​ൾ നി​​ർ​​മി​​ക്കു​​ന്ന​​തി​​നും രോ​​ഗ​​ഗ്ര​​സ്ത​​മാ​​യ ശ​​രീ​​ര​​ത്തി​​ന് അ​​നു​​യോ​​ജ്യ​​മാ​​യ ചി​​കി​​ത്സ ന​​ൽ​​കു​​ന്ന​​തി​​നും സാ​​ധി​​ക്കും.

ലോ​​ല​​വും മൃ​​ദു​​ല​​വു​​മാ​​യ ഭാ​​ഗ​​ങ്ങ​​ളി​​ലെ ശ​​സ്ത്ര​​ക്രി​​യ​​ക​​ൾ വി​​ജ​​യ​​ക​​ര​​മാ​​യി ന​​ട​​ത്തു​​ന്ന​​തി​​ന് ഈ ​​ടെ​​ക്നോ​​ള​​ജി ഫ​​ല​​പ്ര​​ദ​​മാ​​ണ്. ഹൃ​​ദ്രോ​​ഗ വി​​ഭാ​​ഗ​​ത്തോ​​ടൊ​​പ്പം ജ​​ന​​റ​​ൽ മെ​​ഡി​​സി​​ൻ, പീ​​ഡി​​യാ​​ട്രി​​ക്സ്, ഗ്യാ​​സ്ട്രോ എ​​ൻ‌​​റോ​​ള​​ജി, നെ​​ഫ്രോ​​ള​​ജി, റേ​​ഡി​​യോ​​ള​​ജി തു​​ട​​ങ്ങി​​യ ചി​​കി​​ത്സാ വി​​ഭാ​​ഗ​​ങ്ങ​​ൾ​​കൂ​​ടി ആ​​രം​​ഭി​​ച്ച​​താ​​യി മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​അ​​ല​​ക്സാ​​ണ്ട​​ർ കൂ​​ടാ​​ര​​ത്തി​​ൽ, മെ​​ഡി​​ക്ക​​ൽ സൂ​​പ്ര​​ണ്ട് ഡോ. ​​ന​​വീ​​ൻ പി​​ള്ള എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു.