തിരുവനന്തപുരം: 50 കോടിക്കു മുകളിൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് വ്യാപാര ഇടപാടുകൾക്കു നാളെ മുതൽ ഇൻവോയ്സിംഗ് നിർബന്ധമാക്കി.
ഇൻവോയ്സിംഗ് ബാധകമായ വ്യാപാരികൾ നികുതി ബാധ്യതയുള്ള ചരക്കുകൾക്കും സേവനങ്ങൾക്കും കൂടാതെ വ്യാപാരി നൽകുന്ന ക്രഡിറ്റ്/ ഡെബിറ്റ് നോട്ടുകൾക്കും ഇൻവോയ്സിംഗ് നടത്തണം. ഇത്തരം വ്യാപാരികൾ ചരക്കുനീക്കം നടത്തുന്നതിന് മുൻപുതന്നെ ഇൻവോയ്സിംഗ് സമർപ്പിക്കണം. ഇതിനായി ജിഎസ്ടി കോമണ്‍ പോർട്ടൽ വഴിയോ അല്ലെങ്കിൽ ഇൻവോയ്സ് രജിസ്ട്രേഷൻ പോർട്ടലായ https://einvoice1.gst. gov.in വഴിയോ ഇൻവോയ്സ് രജിസ്ട്രേഷൻ എടുക്കണം.
വേ ബില്ല് പോർട്ടലിൽ രജിസ്ട്രേഷൻ ഉള്ള വ്യാപാരികൾക്ക് ആ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ഇ- ഇൻവോയ്സിംഗ് പോർട്ടലിൽ ലോഗ് ഇൻ ചെയ്യാം. ഇൻവോയ്സിംഗ് ബാധ്യതയുള്ള വ്യാപാരി ഇൻവോയ്സ് നല്കുന്നില്ലെങ്കിൽ സ്വീകർത്താവിന് ഇൻപുട് ടാക്സ് ക്രെഡിറ്റിന് അർഹതയുണ്ടാവില്ല.