നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
റെസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ വാർഷിക വരവ് 20 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ പ്രസ്തുത സ്ഥാപനത്തിന് ജിഎസ്ടി രജിസ്ട്രേഷന്റെ ആവശ്യം വരുന്നില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ അംഗങ്ങളുടെ പക്കൽനിന്നു ലഭിക്കുന്ന പണത്തിന് ജിഎസ്ടി ബാധകമല്ല. മാത്രമല്ല, അംഗങ്ങളുടെ പക്കൽനിന്നു പ്രതിമാസം 7500 രൂപയിൽ താഴെയാണു സബ്സ്ക്രിപ്ഷൻ ആയി ലഭിക്കുന്നതെങ്കിൽ പ്രസ്തുത തുകയ്ക്ക് ജിഎസ്ടിയിൽ നിന്ന് ഒഴിവുള്ളതാണ്.
എന്നാൽ, 7500 രൂപയിൽ കൂടുതലാണ് പ്രതിമാസം മെയിന്റനൻസിനായി നല്കുന്നത് എങ്കിൽ മുഴുവൻ തുകയ്ക്കും ജിഎസ്ടി ബാധകമാണ്. ഉദാഹരണമായി പ്രതിമാസം 8000 രൂപ ആണ് നല്കുന്നതെങ്കിൽ 8000 രൂപയ്ക്കും ജിഎസ്ടി ഈടാക്കും. അല്ലാതെ കൂടുതലായി വന്ന 500 രൂപയ്ക്കു മാത്രമല്ല ജിഎസ്ടി വരുന്നത്. പക്ഷേ, ഇവിടെ അസോസിയേഷന്റെ വാർഷികവരവ് 20 ലക്ഷത്തിൽ കൂടുതലായിരിക്കണം എങ്കിൽ മാത്രമേ ജിഎസ്ടി ബാധകമാവുകയുള്ളൂ.
അസോസിയേഷന്റെ വാർഷികവരവ് 20 ലക്ഷം രൂപയിൽ കൂടുതലായാൽ രജിസ്ട്രേഷൻ ആവശ്യമായി വരുമോ? വാർഷികവരവ് 20 ലക്ഷം രൂപയിൽ കൂടുതൽ ആവുകയും അംഗങ്ങളുടെ പക്കൽനിന്നും പ്രതിമാസം ലഭിക്കുന്ന തുക 7500 രൂപയിൽ കൂടുതലാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ആണ് പ്രസ്തുത സ്ഥാപനം രജിസ്ട്രേഷൻ എടുക്കേണ്ടതായി വരുന്നത്.
ജിഎസ്ടി രജിസ്ട്രേഷൻ എടുത്തിരിക്കുന്ന വെൽഫെയർ അസോസിയേഷനുകൾക്ക് വാങ്ങിക്കുന്ന സാധനങ്ങളുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കാവുന്നതാണ്.
ഫ്ളാറ്റുകൾ താമസത്തിന്
ഉപയോഗിക്കാതെ വ്യാവസായിക ആവശ്യത്തിനായി ഉപയോഗിച്ചാൽ ഒഴിവു ലഭിക്കുമോ?
തീർച്ചയായും ലഭിക്കും. വ്യാവസായിക ആവശ്യത്തിനായി ഉപയോഗിച്ചാലും അവർ അംഗങ്ങൾതന്നെ ആകുന്നതിനാൽ ഒഴിവു ബാധകമാണ്. ഇനി വേറൊരു കാര്യം. ഒരംഗത്തിന് രണ്ടു ഫ്ളാറ്റ് ഉണ്ടാവുകയും രണ്ടിനുംകൂടി പ്രതിമാസ വരിസംഖ്യ 7500 രൂപയിൽ കൂടുതൽ ആവുകയും ചെയ്താൽ (15000 രൂപയിൽ താഴെ) ജിഎസ്ടിയിൽനിന്നുള്ള ഒഴിവ് ബാധകമാവുമോ? ബാധകമാവും എന്നുവേണം കരുതാൻ.