ആലുവ: 75 വർഷത്തെ പാരമ്പര്യമുള്ള പ്രശസ്ത സ്ഥാപനമായ കേരള ആയുർവേദയുടെ ഔഷധങ്ങൾ ഇനിമുതൽ ഓൺലൈൻ വഴി അമേരിക്കൻ ഐക്യനാടുകളിലും ലഭ്യമാകുന്നു. ആഗോള വ്യാപാര വിപണനരംഗത്തെ ഇ-ബേ വഴിയാണ് ഉത്പന്നങ്ങൾ ലഭ്യമാക്കുന്നത്. കോവിഡിന്റെ കാലഘട്ടത്തിൽ പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന ചികിത്സാരീതി ലോകജനതയ്ക്ക് ലഭ്യമാക്കുന്നതിൽ സന്തോഷമുണ്ടെന്നു കേരള ആയുർവേദ ലിമിറ്റഡ് ചെയർമാൻ രമേഷ് വംഗലും ഇ-ബേ ഇന്ത്യൻ കൺട്രി മാനേജർ വിദ്മയ് നയ്നിയും അറിയിച്ചു.