കൊച്ചി: ടാറ്റാ തിയാഗോ വാഹന കുടുംബത്തിലേക്ക് പുതിയ പതിപ്പ് എക്സ് ടിഎ പ്രഖ്യാപിച്ച് ടാറ്റാ മോട്ടോഴ്സ്. ടിയാഗോ നിരയില്‍ ഇതോടെ ഉപഭോക്താക്കള്‍ക്ക് കൂടുതൽ വൈവിധ്യം ലഭിക്കുമെന്ന് ടാറ്റാ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍ യൂണിറ്റ് മാര്‍ക്കറ്റിംഗ് മേധാവി വിവേക് ശ്രീവത്സ പറഞ്ഞു. ഓട്ടോമാറ്റിക് ട്രാന്സ്മിഷന് വിഭാഗം രാജ്യത്ത് ഉയര്‍ന്നുവരികയാണ്. തിയാഗോയ്ക്കുള്ള സ്വീകാര്യതയിൽ തന്നെ ഈ മാറ്റം പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 5.99 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്സ് ഷോറൂം വില.