ബെയ്ജിംഗ്: ചൈനീസ് ശതകോടീശ്വര പട്ടികയിലെ ഒന്നാം സ്ഥാനത്തുനിന്ന് ആലിബാബ ഗ്രൂപ്പ് സ്ഥാപകൻ ജാക് മാ പുറത്ത്. 2019 ലും 20 ലും ഒന്നാംസ്ഥാനത്തുണ്ടായിരുന്നു ജാക് മാ ഇക്കുറി നാലാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്.
കുപ്പിവെള്ള കന്പനിയായ നോഗ്ഫു സ്പ്രംഗിസിന്റെയും വാക്സിൻ കന്പനിയായ വാന്റായി ബയോളജിക്കൽ ഫാർമസിയുടെയും ഉടമയായ ഷോംഗ് ഷാൻഷാൻ ആണ് ജാക് മായെ പിന്തള്ളി ഒന്നാമതെത്തിയത്. തന്റെ കന്പനികളുടെ സാന്പത്തിക ഇടപാടുകളെക്കുറിച്ച് തുടർച്ചയായി ചൈനീസ് സർക്കാർ അന്വേഷണം നടത്തുന്നതാണ് ജാക് മ ായ്ക്കു തിരിച്ചടിയാകുന്നത്.
ഇതേത്തുടർന്ന് ജാക് മാ സാരഥ്യം വഹിക്കുന്ന കന്പനികളുടെ ഓഹരിവില ഇടിയുകയും വിപണിമൂല്യം കുറയുകയും ചെയ്തിരുന്നു.
ജാക് മായുടെ പ്രിയ കന്പനിയായ ആന്റ് ഗ്രൂപ്പിന്റെ പ്രാരംഭ ഓഹരി വില്പന(എപെിഒ) പോലും ചൈനീസ് സർക്കാർ നേരത്തെ തടഞ്ഞിരുന്നു.