കൊച്ചി: സംസ്ഥാനത്തു സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 35 രൂപയുടെയും പവന് 280 രൂപയുടെയും വര്‍ധനയാണ് ഇന്നലെയുണ്ടായത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,305 രൂപയും പവന് 34,440 രൂപയുമായി. കഴിഞ്ഞ വ്യാപാരദിനമായ ശനിയാഴ്ച ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 4,270 രൂപയും പവന് 34,160 രൂപയുമായിരുന്നു അന്നത്തെ വില. ഈ വര്‍ഷത്തെ ഏറ്റവും തഴ്ന്ന നിരക്കായിരുന്നു ഇത്. ഇതിനുശേഷമാണ് ഇന്നലെ വീണ്ടും വില വര്‍ധിച്ചത്.