ഗാന്ധിനഗർ: എംപ്ലോയിസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷൻ (ഇഎസ്ഐസി) അഹമ്മദാബാദ് റീജണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഇഎസ്ഐസി ദിനാചരണം നടത്തി. ചടങ്ങിൽ ഇഎസ്ഐസി ഗുജറാത്ത് അഡീഷണൽ കമ്മീഷണർ രത്നേഷ് കുമാർ ഗൗതം മുഖ്യ പ്രഭാഷണം നടത്തി. ഇഎസ്ഐസി ആനുകൂല്യങ്ങൾ വളരെ വേഗം ആവശ്യക്കാരിൽ എത്തിക്കാൻ ജീവനക്കാർ സാധ്യമായതെല്ലാം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
ഇഎസ്എെ ഗുണഭോക്താക്കൾക്ക് നിബന്ധനകൾക്കു വിധേയമായി, ഇഎസ്ഐസിയുമായി സഹകരണമുള്ള സ്വകാര്യ ആശുപത്രികളിൽനിന്ന് മെഡിക്കൽ ആനുകൂല്യങ്ങൾ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദി ഭാഷാ പ്രചാരണത്തിലെ മികവിന് ടൗണ്‍ ഒഫിഷ്യൽ ലാംഗേജ് കമ്മിറ്റിയുടെ പുരസ്കാരം സ്വന്തമാക്കിയതിന് റീജണൽ ഓഫീസിലെ ജീവനക്കാരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.