ടാറ്റാ സഫാരി....വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ വാഹനവിപണിയിൽ വീണ്ടും സജീവമാവുകയാണ് ആ പേര്. കാഴ്ചയിലെ പൗരുഷവും പ്രൗഢിയും കൊണ്ട് വിലസിയിരുന്ന പഴയ സഫാരിയുടെ പ്രതാപം അങ്ങനെയങ്ങ് വിസ്മൃതി പുൽകാതിരിക്കാനാവാം ഹാരിയറിന്റെ പരിഷ്കരിച്ച 6-7 സീറ്റർ മോഡലിന് ടാറ്റാ വീണ്ടും ആ പഴയ പേര് നൽകിയത്. പുത്തൻ സഫാരി എസ്യുവിയുടെ വിശേഷങ്ങളിലൂടെ...
പഴയ സഫാരിയുടെ പേരല്ലാതെ മറ്റൊന്നും പുതിയ സഫാരിയിലില്ലെന്നു പറയേണ്ടിവരും. പുത്തൻ സഫാരി രൂപത്തിലും ഭാവത്തിലും 5 സീറ്റർ ഹാരിയറിന്റെ പിൻഗാമിതന്നെയാണ്. ടാറ്റയുടെ ‘ഇംപാക്ട് 2.0 ഡിസൈൻ’ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
മുൻ വശത്തെ സിൽവർ ഗ്രില്ലും ഹെഡ്ലാന്പിന് ചുറ്റുമുള്ള ഗാർണിഷും വാഹനത്തിനു കാഴ്ചയിൽ പുതുമ നൽകുന്നു. സഫാരിയുടെ ഉൾവശവും ഹാരിയറിന്റേതിനു സമാനമാണ്. ഉള്ളിലെ നിറ വിന്യാസവും വെള്ള നിറത്തിലുള്ള സീറ്റുകളും റിച്ച് ലുക്ക് നൽകുന്നുണ്ട്. 6 സീറ്റർ ഓപ്ഷനിൽ രണ്ടാം നിര സീറ്റ് ക്യാപ്റ്റൻ സീറ്റുകളാണ്. ഏറ്റവും പിന്നിലുള്ളവർക്കുപോലും പുറം കാഴ്ച പകരുന്ന വിശാലമായ സണ് റൂഫ് പുത്തൻ സഫാരിയുടെ മേന്മകളിൽ ഒന്നാണ്.
സുരക്ഷാ ക്രമീകരണങ്ങൾ
ആറ് എയർ ബാഗുകൾ, ഇലക്ട്രോണിക് ബ്രേക് ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ(ഇബിഡി) സംവിധാനമുള്ള എബിഎസ്, ഫോഗ് ലാന്പ്, ടയർ പ്രഷർ മോനിട്ടർ സിസ്റ്റം, റിവേഴ്സ് പാർക്കിംഗ് കാമറ, പെരിമെറ്റിക് അലാം സിസ്റ്റം, ഹിൽ ഡിസെന്റ് കണ്ട്രോൾ, ചൈൽഡ് സീറ്റ്, റിയർ പാർക്കിംഗ് സെൻസർ, ഹിൽ ഹോൾഡ് കണ്ട്രോൾ തുടങ്ങിയവയാണ് പുത്തൻ സഫാരിയിലെ സുരക്ഷാ ക്രമീകരണങ്ങൾ.
ഫീച്ചറുകൾ
ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്ക്കൊപ്പം വോയിസ് നിയന്ത്രിത ഐആർഎ കാർ ടെക് ഫീച്ചറും സപ്പോർട്ട് ചെയ്യുന്നതാണ് 8.8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം.ഏഴിഞ്ച് ഇൻസ്ട്രമെന്റ് പാനൽ, 9 സ്പീക്കറുകൾ സഹിതമുള്ള ജെബിഎൽ സൗണ്ട് സിസ്റ്റം, സാമഗ്രികൾ തണുപ്പിച്ച് സൂക്ഷിക്കുന്നതിനുള്ള കൂൾഡ് ബോക്സ്, ആറു ചാർജിംഗ് പോർട്ടുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, റെയിൻ സെൻസിംഗ് വൈപ്പർ തുടങ്ങിയവയാണ് മറ്റു പ്രധാന ഫീച്ചറുകൾ.
പുത്തൻ സഫാരിക്ക് 170 ബിഎച്ച്പിയുള്ള രണ്ടു ലിറ്റർ ഡീസൽ എൻജിനാണ് കരുത്തുപകരുന്നത്. ആറു സ്പീഡ് ഓട്ടോമാറ്റിക് -മാനുവൽ ഗിയർ ബോക്സ് ഓപ്ഷനുകൾ ലഭ്യമാണ്. വില 22 നു പ്രഖ്യാപിക്കും.
ഓട്ടോസ്പോട്ട് /അലക്സ് ചാക്കോ autospot@deepika.com