കൊച്ചി: 25 വര്‍ഷം എന്ന നാഴികക്കല്ല് പിന്നിട്ടു ഹുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ്. രാജ്യത്തെ ആദ്യത്തെ സ്മാര്‍ട്ട് മൊബിലിറ്റി സൊല്യൂഷന്‍സ് പ്രൊവൈഡറും തുടക്കം മുതല്‍ ഏറ്റവും വലിയ കയറ്റുമതിക്കാരുമായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിനു രാജ്യത്ത് 25 വര്‍ഷത്തോളം വാഹന നിര്‍മാണ വിപണന മേഖലയില്‍ മുന്നിട്ടു നില്‍ക്കാനായെന്ന് കമ്പനി സിഇഒ എസ്.എസ്. കിം പറഞ്ഞു. ഇക്കാലത്തിനിടെ ഒന്‍പത് മില്യണിലധികം വാഹനങ്ങള്‍ വിറ്റഴിക്കാനായി. രാജ്യത്താകമാനം 1,154 ഷോറൂമുകളും 1,298 സര്‍വീസ് സെന്ററുകളും കമ്പനിക്കുണ്ട്.