കൊച്ചി:മാരുതി സുസുക്കി ഇന്ത്യപ്രതിമാസ വാടക വ്യവസ്ഥയിൽ കാറുകൾ ലഭ്യമാക്കുന്ന കാർ ലീസിംഗ് പദ്ധതി കൊച്ചിയിലും ആരംഭിച്ചു. മാരുതി സുസുക്കി സബ്സ്ക്രൈബ് എന്ന ഈ പദ്ധതിയിൽ12, 24, 36, 48 മാസ കാലാവധിയിൽ കാറുകൾ ലഭ്യമാകും. വർഷത്തിൽ 10,000, 15,000, 20,000, 25,000 കിമീ എന്നിങ്ങനെ വ്യത്യസ്ത മൈലേജ് ഓപ്ഷനുകളിലും സബ്സ്ക്രിപ്ഷൻ പ്ലാൻ തെരഞ്ഞെടുക്കാവുന്നതാണ്. 48 മാസ കാലയളവിൽ വാഗണ്‍ ആറിന് 12,513 രൂപ മുതലും ഇഗ്നിസിന് 13,324 രൂപ മുതലുമാണ് പ്രതിമാസ വരിസംഖ്യ.
ഉപയോക്താക്കൾക്ക് മാരുതി സുസുകി അരീനയിൽനിന്ന് വാഗണ്‍ ആർ, സ്വിഫ്റ്റ് ഡിസൈർ, എർട്ടിഗ, വിടാര ബ്രീസ, നെക്സയിൽനിന്ന് ഇഗ്നിസ്, ബലേനോ, സിയസ്, എക്സ്എൽ 6, എസ് ക്രോസ് എന്നീ മോഡൽ കാറുകൾ ലഭ്യമാകും. എഎൽഡി ഓട്ടോമോട്ടിവ് ഇന്ത്യയുടെ പങ്കാളിത്തത്തോടെയാണ് മാരുതി ഈ സബ്സ് ക്രൈബ് പദ്ധതി നടപ്പിലാക്കുന്നത്. വരിസംഖ്യ കാലാവധിക്കുശേഷം ഉപയോക്താക്കൾക്ക് കാലാവധി വർധിപ്പിക്കുകയോ വാഹനം അപ്ഗ്രേഡ് ചെയ്യുകയോ വിപണി വിലയിൽ സ്വന്തമാക്കുകയോ ചെയ്യാം.