തിരുവനന്തപുരം: കിസാൻ മിത്ര വായ്പ പദ്ധതിയിലൂടെ 2020 ഏപ്രിൽ മുതൽ ഡിസംബർ വരെ 42,594 കർഷകർക്കായി കേരള ബാങ്ക് 803.91 കോടി രൂപ അനുവദിച്ചു.
സർക്കാർ പ്രഖ്യാപിച്ച ആദ്യഘട്ട 100 ദിന കർമ പദ്ധതിയുടെ ഭാഗമായി 3834 സംരംഭകത്വ വായ്പകളിലൂടെ 10,453 തൊഴിലവസരങ്ങളും കേരളബാങ്ക് സൃഷ്ടിച്ചു. രണ്ടാം നൂറ് ദിന കർമ പരിപാടിയുടെ ഭാഗമായി 10,000 പേർക്കുകൂടി തൊഴിൽ നൽകുകയാണ് ലക്ഷ്യം.
2019 നവംബർ 29 മുതൽ 2020 സെപ്റ്റംബർ വരെ മാത്രം 4181.25 കോടി രൂപയുടെ ഹ്രസ്വകാല വായ്പയാണ് കാർഷിക അനുബന്ധ മേഖലകളിലായി വിവധ സംഘങ്ങൾക്ക് വിതരണം ചെയ്തത്. ദീർഘകാല കാർഷിക വായ്പയിനത്തിൽ 16 കോടിയും വിതരണം ചെയ്തു.