കൊച്ചി: രാജ്യത്തെ പ്രഥമ ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി കൊച്ചിയില്‍ വരുന്നു.1200 കോടി രൂപ മുതല്‍മുടക്കില്‍ ദുബായ് ആസ്ഥാനമായുള്ള ബ്രിക്സ്റ്റണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പാണ് കൊച്ചിയില്‍ ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കുന്നത്. കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡിനു സമീപം 30 ഏക്കറോളം സ്ഥലത്ത് 20 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി നിര്‍മിക്കുന്നത്.
മൂന്നര ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് ബ്രിക്സ്റ്റണ്‍ ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും ദുബായ് രാജകുടുംബാംഗവുമായ ഷെയ്ക്ക് ജുമ ബിന്‍ സായിദ് അല്‍ മക്തും പത്രസമ്മേളനത്തില്‍ പറഞ്ഞു.
ബ്രിക്സ് സ്മാര്‍ട്ട് മാള്‍, ബ്രിക്സ് ബിസിനസ് സെന്റര്‍, ബ്രിക്സ് കണ്വന്ഷന് സെന്റര്‍, ബ്രിക്സ് സ്മാര്ട്ട്വെയര് ഹൗസ്, ബ്രിക്സ് അക്കാഡമി എന്നിവയാണ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റിയില്‍ വരുന്നത്. ആധുനിക ഇന്‍ഡസ്ട്രിയല്‍ ടെക്നോളജികളും അര്‍ബന്‍ ഷോപ്പിംഗും കൈകോര്‍ക്കുന്ന ഈ ആഢംബര ലോകം നൂതന സാങ്കേതികവിദ്യയില്‍ രണ്ടര വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അഞ്ച് പ്രധാന സെക്ടറുകളും 14 ബിസിനസ് വിഭാഗങ്ങളും പദ്ധതിയുടെ ഭാഗമാണെന്നും ബ്രിക്സ്റ്റണ്‍ ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി ചെയര്മാന് എം.പി. സിറാജ് പറഞ്ഞു.