തൃശൂർ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജോയ്ആലുക്കാസിൽ സ്വർണാഭരണ പർച്ചേസുകൾക്ക് ഗോൾഡ് റേറ്റിൽനിന്നു ഗ്രാമിന് 72 രൂപ കുറവ് ലഭിക്കും. ഇന്നു മുതൽ 26 വരെയാണ് ഈ ആനുകൂല്യം. ഉപയോക്താക്കൾക്ക് ഏതു ജ്വല്ലറിയിൽനിന്നു വാങ്ങിയ പഴയ സ്വർണാഭരണങ്ങളും ജോയ്ആലുക്കാസ് ജ്വല്ലറിയുടെ പുതിയ 916 ബിഐഎസ് സ്വർണാഭരണങ്ങളായി മാറ്റാനും കഴിയുമെന്ന് ഗ്രൂപ്പ് ചെയർമാനും എംഡിയുമായ ജോയ് ആലുക്കാസ് പ്രമോഷൻ ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ട് പറഞ്ഞു. ഇന്ത്യയിലെ എല്ലാ ഷോറൂമുകളിലും ആനുകൂല്യം ലഭ്യമാണ്.