ഏതൊരു വ്യവസായത്തിന്റെയും ആധാരശില ഉപഭോക്താക്കളായതിനാൽ ആ വ്യവസായങ്ങളുടെ വികസനത്തിനും വളർച്ചക്കും ഉപഭോക്താക്കളുടെ താത്പര്യങ്ങൾ സംരക്ഷിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. 2016 മാർച്ചിൽ നടപ്പിലാക്കിയ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (RERA-റേറ) ഇത്തരത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ചയ്ക്കും വിശ്വാസ്യതയ്ക്കും മുതൽക്കൂട്ടാണ്. കാര്യമായ നിയന്ത്രണങ്ങൾ ഇല്ലാതിരുന്ന ഒരു മേഖലയിലാണ് റേറ ഭരണനിർവഹണം നടപ്പിലാക്കിയത്. നോട്ടുനിരോധനത്തിനും ജി എസ് ടിക്കും ഒപ്പം ഇത് വലിയ അളവിൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ കള്ളപ്പണം ഇല്ലാതാക്കിയെന്നാണ് കണക്കാക്കുന്നത്.
റേറ മാറ്റത്തിനുള്ള വകുപ്പുകൾ ഉൾക്കൊള്ളുന്നതും റിയൽ എസ്റ്റേറ്റ് മേഖലയിൽ തുടർന്നു വരുന്ന മോശം പ്രവണതകളെ ഇല്ലാതാക്കാൻ ഉതകുന്നതുമാണ്. നിർദിഷ്ട അധികാര സ്ഥാപനങ്ങളുടെ പദ്ധതി അംഗീകാരം കൂടാതെയോ റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാതെയോ ഒരു പ്രോജക്ടും വിറ്റഴിക്കാൻ പാടില്ലെന്ന് നിയമം അനുശാസിക്കുക വഴി, വ്യാജ പരസ്യങ്ങളിലൂടെ വിൽപ്പന നടത്തുന്ന പ്രവണതയ്ക്ക് അറുതി വരുത്തുകയാണ്.
ഫണ്ട് വക മാറ്റുന്നത് ഒഴിവാക്കാൻ പ്രൊമോട്ടർമാർക്ക് ’പദ്ധതി അടിസ്ഥാനത്തിലുള്ള പ്രത്യേക ബാങ്ക് അക്കൗണ്ടുകൾ’ നിർബന്ധമാക്കിയിരിക്കുന്നു. ആശാസ്യമല്ലാത്ത കച്ചവടം ഇല്ലാതാക്കാൻ ’കാർപെറ്റ് പ്രദേശം’ അടിസ്ഥാനമാക്കി യൂണിറ്റ് വലിപ്പം വെളിപ്പെടുത്തണമെന്നത് നിർബന്ധമാക്കി. നിർദിഷ്ട സ്ഥിര ഓഹരികളിൽ ’തുല്യ പലിശ’ പ്രൊമോട്ടറോ വാങ്ങുന്നയാളോ വഹിക്കണമെന്ന് ശിപാർശ ചെയ്യുന്നു. ഇതടക്കം നിയമത്തിലെ വകുപ്പുകൾ മേഖലയിലെ അസമത്വവും അനീതിയും ഇല്ലാതാക്കി ഉപയോക്താവിനെ ശക്തീകരിക്കുന്നതിന് സഹായിക്കുന്നു.
രാജ്യത്ത് വീടു വാങ്ങാൻ തയാറെടുക്കുന്നവരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള നരേന്ദ്ര മോദി ഗവണ്മെന്റിന്റെ പ്രതിബദ്ധത ഈ നിയമത്തിൽ പ്രകടമാണ്. ആർഇആർഎയിലെ 92ാം വകുപ്പ് റദ്ദാക്കി മോദി ഗവണ്മെന്റ് നിയമം ഉപഭോക്തൃ സൗഹൃദമാക്കി മാറ്റി. 2016 മാർച്ചിൽ പാർലമെന്റിൽ നിയമം അവതരിപ്പിച്ചതോടെ ആർഇആർഎ-യോടുള്ള സർക്കാരിന്റെ ഉത്തരവാദിത്വം അവസാനിച്ചില്ല. രാജ്യത്താകമാനമുള്ള ഹൈക്കോടതികളിൽ നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന റിട്ട് ഹർജികൾ വന്നു. 2017 ഡിസംബറിൽ രണ്ട് ആഴ്ചയോളം വാദം കേട്ട ബോംബെ ഹൈക്കോടതി റേറയെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും ദൂരീകരിച്ച് നിയമത്തിന് അനുകൂലമായ വിധി പുറപ്പെടുവിച്ചു.
റേറ സഹകരണാധിഷ്ഠിത ഫെഡറലിസത്തിന്റെ പ്രാഥമിക നടപടിയാണ്. കേന്ദ്ര ഗവണ്മെന്റ് രൂപപ്പെടുത്തിയ നിയമമാണെങ്കിലും നിയമങ്ങൾ പ്രഖ്യാപിക്കുന്നതും റെഗുലേറ്ററി അതോറിറ്റികൾ, അപ്പലേറ്റ് ട്രിബ്യൂണൽ തുടങ്ങിയവയെ നിയമിക്കുന്നതും സംസ്ഥാന സർക്കാരുകളാണ്. റെഗുലേറ്ററി അഥോറിറ്റികൾ ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും തർക്കങ്ങൾ തീർക്കുകയും പ്രോജക്ട് സംബന്ധമായി സജീവമായ ഒരു വെബ്സൈറ്റ് പ്രവർത്തിപ്പിക്കുകയും വേണം.
2017 മെയിൽ റേറ നടപ്പിൽ വന്ന ശേഷം 24 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നിയമത്തെക്കുറിച്ചുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. 30 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റികൾ രൂപീകരിച്ചു.
26 എണ്ണം അപ്പലേറ്റ് ട്രിബ്യൂണൽസ് സ്ഥാപിച്ചു. 26 റെഗുലേറ്ററി അതോറിറ്റികൾ വെബ്സൈറ്റുകൾ ആരംഭിച്ചു. ഏകദേശം 60,000 റിയൽ എസ്റ്റേറ്റ് പ്രോജക്റ്റുകളും 45,723 എസ്റ്റേറ്റ് ഏജന്റുമാരും റെഗുലേറ്ററി അതോറിറ്റികളിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.
ഫാസ്റ്റ് ട്രാക്കായി പ്രവർത്തിക്കുന്ന സംവിധാനത്തിൽ ഉപഭോക്തൃ തർക്കങ്ങൾ പരിഹരിക്കാനും മറ്റും 22 സ്വതന്ത്ര ജുഡീഷൽ ഉദ്യോഗസ്ഥരെ നിയമിച്ചു. ഇതിനകം ഇവിടെ 59,649 പരാതികൾ പരിഹരിക്കപ്പെട്ടു. ഇത് ഉപഭോക്തൃ കോടതികളുടെ അമിത ജോലിഭാരം കുറച്ചു. സെബി ഷെയർ മാർക്കറ്റിന് എന്താണോ അതുപോലെയാണ് റേറ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക്.
ഹർദീപ് എസ്. പുരി (കേന്ദ്ര ഭവന നിർമാണ-നഗരകാര്യ മന്ത്രി )