കൊച്ചി: വോള്‍വോ കാര്‍ ഇന്ത്യയുടെ പുതിയ എസ് 60 മോഡലിനായുള്ള മുന്‍കൂര്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. ഓണ്‍ലൈനായി നടത്തുന്ന നിശ്ചിത ബുക്കിംഗുകള്‍ക്ക് 45.9 ലക്ഷം രൂപയ്ക്കാണു (എക്സ് ഷോറൂം) കാര്‍ ലഭ്യമാക്കുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടത്തുന്ന ബുക്കിംഗുകൾക്ക് മാര്‍ച്ച് പകുതിയോടെയായിരിക്കും ഡെലിവറി.