തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകൾ പെട്രോൾ പന്പുകൾ, സൂപ്പർ മാർക്കറ്റുകൾ, പലചരക്കുകടകൾ, പച്ചക്കറികടകൾ തുടങ്ങിയവയ്ക്ക് റേറ്റിംഗ് സംവിധാനം വരുന്നു. ഓരോ സ്ഥാപനത്തിനും മൂന്നു മുതൽ അഞ്ചുവരെയുള്ള റേറ്റിംഗ് പദവിയാണ് നൽകുക.
സാധനങ്ങളുടെ ഗുണനിലവാരം, സ്ഥാപനത്തിലെ അടിസ്ഥാന സൗകര്യം, വാഹന പാർക്കിംഗ് സൗകര്യം, സ്ത്രീസൗഹൃദ സംവിധാനങ്ങൾ, പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാവും റേറ്റിംഗ് നൽകുക.
ഉദ്യോഗസ്ഥർ സ്ഥാപനത്തിലെത്തി സൗകര്യങ്ങൾ വിലയിരുത്തിയശേഷം ഗ്രേഡിംഗ് നൽകും. സ്ഥാപനത്തിലെ മെച്ചമായ സേവനങ്ങളെക്കുറിച്ചും സേവനങ്ങളുടെ പോരായ്മയെക്കുറിച്ചും രേഖപ്പെടുത്താനായി പരാതി ബുക്ക് ഏർപ്പെടുത്തും. പരാതികളിൽ കഴന്പുണ്ടെന്നു പരിശോധയിൽ കണ്ടെത്തിയാൽ ഗ്രേഡ് നില താഴേക്കു പോകും. വ്യാജ പരാതിയല്ലെന്ന് ഉറപ്പാക്കാൻ സംവിധാനമുണ്ടാകും.
ഉപഭോക്താവിന് മികച്ച സേവനം ലഭ്യമാക്കുകയാണ് ഗ്രേഡിംഗിന്റെ ലക്ഷ്യം. യാത്ര ചെയ്തെത്തുന്നവർക്കു കൂടുതൽ സൗകര്യമുള്ള സ്ഥാപനങ്ങൾ തെരഞ്ഞെടുക്കാൻ ഗ്രേഡിംഗ് അവസരമൊരുക്കും. ഹോട്ടലുകളിൽ കയറുന്പോൾ പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യം മിക്ക ഹോട്ടലുകളിലും ഒരുക്കിയിട്ടില്ല. മികച്ച ഗ്രേഡിംഗ് ഉള്ള ഹോട്ടലുകളിൽ ഇത്തരം സൗകര്യം ഉറപ്പാക്കും.
പെട്രോൾ പന്പുകളിൽ ശുചിമുറി, വിശ്രമസൗകര്യം, സൗജന്യ എയർ എന്നിവ വേണമെന്ന് പെട്രോൾ പന്പ് അനുവദിക്കുന്നതിനുള്ള നിയമങ്ങളിൽ എഴുതിവച്ചിട്ടുണ്ട്. എന്നാൽ സേവനങ്ങൾ മിക്കയിടത്തും ലഭിക്കുന്നില്ല. പെട്രോൾ കന്പനികൾ നേരിട്ടു നടത്തുന്ന പന്പുകളിലൊഴികെ നിയമത്തിൽ പറയുന്ന സൗജന്യസേവനങ്ങൾക്ക് പണം നൽകേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. ദീർഘദൂര യാത്രക്കാർക്ക് എല്ലാ സൗകര്യങ്ങളുമുള്ള പെട്രോൾ പന്പുകളും പ്രാഥമിക സൗകര്യമുള്ള ഹോട്ടലുകളും തെരഞ്ഞെടുക്കാൻ ഗ്രേഡിംഗ് സൗകര്യം ഒരുക്കും.
വൈ.എസ്. ജയകുമാർ