നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികൾക്ക് വിദ്യാഭ്യാസസ്ഥാപനത്തിലേക്ക് നൽകുന്ന ട്യൂഷൻ ഫീസിന് ഗവണ്മെന്റ് നികുതിയിളവ് നൽകുന്നുണ്ട്. ജോലിക്കാരായ നികുതിദായകർക്ക് തൊഴിലുടമ നൽകുന്ന ശന്പളത്തിൽ കുട്ടികളുടെ ഹോസ്റ്റൽ ഫീസും അലവൻസും ഉൾപ്പെടുന്നുണ്ടെങ്കിൽ നിബന്ധനകൾക്ക് വിധേയമായി അതിന് ചെറിയ തോതിൽ ഒഴിവ് അനുവദിക്കുന്നുണ്ട്.
എഡ്യൂക്കേഷൻ അലവൻസായി പ്രതിമാസം 100 രൂപയുടെയും ഹോസ്റ്റൽ ഫീസിലേക്കായി പ്രതിമാസം 300 രൂപയുടെയും അലവൻസുകൾ നികുതിയിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇത് പരമാവധി രണ്ടു കുട്ടികൾക്ക് മാത്രമേ ലഭിക്കുകയുള്ളൂ. കൂടാതെ കുട്ടികൾക്കുവേണ്ടി തുക ഇന്ത്യയിൽ ഈ ഇനത്തിൽ ചിലവഴിക്കുകയും ചെയ്യണം.
ട്യൂഷൻ ഫീസിന് 80 സി വകുപ്പനുസരിച്ച് നികുതിയിളവ്
ട്യൂഷൻ ഫീസിനത്തിൽ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് നൽകിയ തുകയ്ക്ക് മാതാപിതാക്കൾക്ക് ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്ന സമയത്ത് കിഴിവ് എടുക്കാവുന്നതാണ്. 80 സി വകുപ്പിൽ ലഭിക്കുന്ന മറ്റിളവുകൾ ഉൾപ്പെടെ 1.50 ലക്ഷം രൂപയാണ് പരമാവധി ലഭിക്കുക. വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് നൽകുന്ന ട്യൂഷൻ ഫീസ് ഒഴികെയുള്ള മറ്റ് ഫീസിനത്തിൽ നൽകുന്ന തുകയ്ക്ക് കിഴിവ് ലഭിക്കുകയില്ല.
രണ്ടു കുട്ടികളുടെ ട്യൂഷൻ ഫീസിനു മാത്രമേ മാതാവിനോ പിതാവിനോ കിഴിവ് എടുക്കുവാൻ സാധിക്കുകയുള്ളൂ. അങ്ങനെ വരുന്ന സാഹചര്യത്തിൽ മാതാപിതാക്കൾ രണ്ടു പേർക്കും വരുമാനം ഉണ്ടെങ്കിൽ പരമാവധി നാലു കുട്ടികളുടെ ഫീസ് വരെ ഇളവായി എടുക്കാവുന്നതാണ്. അതായത് ഓരോരുത്തർക്കും രണ്ട് കുട്ടികളുടെ വീതം ട്യൂഷൻ ഫീസിന് കിഴിവ് എടുക്കുവാൻ സാധിക്കും. സ്കൂളിലോ കോളേജിലോ യൂണിവേഴ്സിറ്റിയിലോ നൽകുന്ന ഫീസ് എന്ന വ്യത്യാസമില്ലാതെ ട്യൂഷൻ ഫീസിനത്തിൽ നൽകുന്ന തുകകൾക്ക് പരമാവധി ഒരു രക്ഷാകർത്താവിന് 1,50,000 രൂപ വരെയുള്ള കിഴിവാണ് അനുവദിക്കുന്നത്. എന്നാൽ വിദ്യാഭ്യാസസ്ഥാപനം ഇന്ത്യയിൽ സ്ഥിതി ചെയ്യണം. സ്ഥാപനത്തിന് ഫോറിൻ അഫിലിയേഷൻ ഉള്ളതുകൊണ്ട് തടസമൊന്നുമില്ല. കൂടാതെ ട്യൂഷൻ ഫീസായി വിദ്യാഭ്യാസ സ്ഥാപനത്തിൽ അടച്ച രൂപയ്ക്കാണ് കിഴിവ് അനുവദിക്കുന്നത്. ദത്തെടുത്ത കുട്ടികളുടെ ഫീസ് അടവിനും കിഴിവ് ലഭിക്കുന്നതാണ്.
ഇളവ് ലഭിക്കില്ലാത്ത ഫീസുകൾ
വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് നൽകുന്ന ആകെ ഫീസിൽ ട്യൂഷൻ ഫീസിനത്തിൽ നൽകുന്ന തുകയ്ക്കു മാത്രമേ ഫീസിളവിന് അർഹതയുള്ളൂ. മറ്റു പേരുകളിൽ നൽകുന്ന തുകകൾ, അതായത് ബിൽഡിംഗ് ഫണ്ട്, ബസ് ഫീസ് മുതലായവയ്ക്ക് കിഴിവിനർഹതയില്ല. പാർട്ട് ടൈം കോഴ്സുകൾക്ക് നൽകുന്ന ഫീസുകൾക്കും ഇളവില്ല. വിദേശത്ത് പഠിക്കുന്നതിന് നൽകുന്ന ഫീസിന് ഇളവ് ലഭിക്കുകയില്ല. കുട്ടികളുടെ ഇന്ത്യയിലെ പഠനത്തിനുള്ള ഫീസിന് മാത്രമാണ് കിഴിവ് ലഭിക്കുന്നത്.
എഡ്യൂക്കേഷൻ അലവൻസുകൾക്കുള്ള കിഴിവുകൾ
നേരത്തെ സൂചിപ്പിച്ചതുപോലെ എഡ്യൂക്കേഷൻ അലവൻസ് ആയി തൊഴിലുടമ നൽകുന്ന തുകയും (പ്രതിമാസം 100 രൂപ) ഹോസ്റ്റൽ ഫീസിനത്തിൽ നൽകുന്ന തുകയും (പ്രതിമാസം 300 രൂപ) വരുമാനത്തിൽ നിന്നും ഒഴിവു ലഭിക്കുന്നതാണ്. ഈ ഒഴിവും ട്യൂഷൻ ഫീസിനത്തിൽ ലഭിക്കുന്ന കിഴിവും വ്യത്യസ്തങ്ങളാണ്. ആദ്യം സൂചിപ്പിച്ച ഒഴിവ് ലഭിച്ചു എന്നു കരുതി 80 സി വകുപ്പനുസരിച്ച് ലഭിക്കുന്ന ട്യൂഷൻ ഫീസിന്റെ ഇളവ് ലഭിക്കാതിരിക്കില്ല എന്നാൽ ഹോസ്റ്റൽ അലവൻസിന്റെ കിഴിവ് ലഭിക്കണമെങ്കിൽ കുട്ടി ഹോസ്റ്റലിൽ താമസിച്ചിരിക്കണം.
വിദ്യാഭ്യാസ ലോണുകളുടെ പലിശയ്ക്ക് നികുതിയിളവ്
ഉന്നതവിദ്യാഭ്യാസത്തിന് എടുക്കുന്ന വായ്പയുടെ പലിശയടവിന് വരുമാനത്തിൽനിന്നും കിഴിവ് ലഭിക്കുന്നതാണ്. മുതലിന്റെ തിരിച്ചടവിന് കിഴിവില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. വ്യക്തികൾക്കാണ് വിദ്യാഭ്യാസ വായ്പയുടെ പലിശയ്ക്ക് കിഴിവ് ലഭിക്കുന്നത്. വിദ്യാഭ്യാസ വായ്പ സ്വന്തം വിദ്യാഭ്യാസത്തിനോ ഭാര്യയുടെയോ ഭർത്താവിന്റെയോ വിദ്യാഭ്യാസത്തിനോ മക്കളുടെ വിദ്യാഭ്യാസത്തിനോ വേണ്ടി എടുക്കാവുന്നതാണ്. വിദേശത്ത് പഠിക്കുന്നതിന് എടുക്കുന്ന വായ്പയുടെ പലിശയ്ക്കും കിഴിവ് ലഭിക്കുന്നതാണ്. കിഴിവ് ലഭിക്കുന്നതിന് ബാങ്കിൽനിന്നോ ധനകാര്യസ്ഥാപനങ്ങളിൽനിന്നോ ചാരിറ്റബിൾ സ്ഥാപനങ്ങളിൽ നിന്നോ ആയിരിക്കണം ലോണ് എടുത്തിരിക്കേണ്ടത്. ബന്ധുക്കളുടെയോ സ്നേഹിതരുടെയോ പക്കൽനിന്നും എടുക്കുന്ന വായ്പയുടെ പലിശയ്ക്ക് കീഴിൽ ലഭിക്കുകയില്ല,
മറ്റൊരു പ്രത്യേകത ഉള്ളത് കിഴിവ് ലഭിക്കുന്ന പലിശയ്ക്ക് പരിധി ഇല്ല എന്നതാണ്. ആകെ കൊടുക്കുന്ന പലിശയും വരുമാനത്തിൽ നിന്നും കിഴിക്കാവുന്നതാണ്. തിരിച്ചടവ് ആരംഭിച്ചതിന് ശേഷം പരമാവധി എട്ടു വർഷത്തെ കാലാവധി അല്ലെങ്കിൽ ലോണ് മൊത്തം തിരിച്ചടച്ച കാലാവധി ഇവയിൽ ഏതാണോ ആദ്യം വരുന്നത് ആ പീരിയഡ് വരെ മാത്രമേ കിഴിവ് ലഭിക്കുകയൂള്ളൂ. അതായത് തിരിച്ചടവിന് 10 വർഷം സമയം എടുത്തു എന്നു കരുതുക. അവസാനത്തെ രണ്ടു വർഷത്തെ പലിശയ്ക്ക് കിഴിവ് ലഭിക്കില്ല.
ആദായനികുതി നിയമത്തിലെ 80 ഇ വകുപ്പനുസരിച്ചാണ് വിദ്യാഭ്യാസ തുകയുടെ പലിശയ്ക്കുള്ള കിഴിവ് ലഭിക്കുന്നത്.