കൊച്ചി: ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച കേരള ബജറ്റ് നിരാശാജനകമെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്. കോവിഡാനന്തരം പ്രവര്‍ത്തനചെലവു പോലും കണ്ടെത്താനാകാതെ വലയുന്ന ഹോട്ടലുകളും റസ്റ്ററന്റുകളും അടങ്ങുന്ന ഭക്ഷണ ഉത്പാദന-വിതരണമേഖലയ്ക്കും ലോഡ്ജിംഗ് മേഖലയ്ക്കും ഉത്തേജനം പകരുന്ന യാതൊന്നും ബജറ്റിലില്ല.
അടിയന്തരമായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് ഭക്ഷണവിതരണ മേഖലയ്ക്ക് പ്രോത്സാഹജനകമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് അസോസിയേഷന് സംസ്ഥാന കമ്മിറ്റി ധനമന്ത്രിയോടും സര്‍ക്കാരിനോടും ആവശ്യപ്പെട്ടു.
അടിയന്തരമായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് ഭക്ഷണവിതരണ മേഖലയ്ക്ക് പ്രോത്സാഹജനകമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് അസോസിയേഷന് സംസ്ഥാന കമ്മിറ്റി ധനമന്ത്രിയോടും സര്‍ക്കാരിനോടും ആവശ്യപ്പെട്ടു.