കൊച്ചി: എക്സ്ചേഞ്ച് റേറ്റിലുള്ള ഏറ്റക്കുറച്ചിലുകളും അസംസ്കൃതവസ്തുക്കളുടെ വിലവര്‍ധനവും മൂലം ഈ മാസം മുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കാൻ വിവിധ വാഹന നിർമാതാക്കൾ തീരുമാനിച്ചിരുന്നെങ്കിലും മാരുതി കാറുകൾ പഴയ വിലയ്ക്ക് വാങ്ങാൻ 17 വരെ അവസരം. ബിഎസ് 6 എ മിഷന് മാനദണ്ഡ പ്രകാരം നിരവധി കാര്‍ ഉത്പാദകര്‍ ഇതിനോടകം തന്നെ കാറുകളുടെ വില വര്‍ധിപ്പിച്ചു കഴിഞ്ഞു.