കൊച്ചി: സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4590 രൂപയും പവന് 36,720 രൂപയുമായി. കഴിഞ്ഞ വ്യാപാരദിനമായ ശനിയാഴ്ചയും സ്വര്‍ണവിലയില്‍ വന്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 120 രൂപയും പവന് 960 രൂപയും കുറഞ്ഞ് ഗ്രാമിന് 4,630 രൂപയും പവന് 37,040 രൂപയുമായിരുന്നു ശനിയാഴ്ചത്തെ വില.