കൊച്ചി: സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ 10 വര്‍ഷമായി ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാരെ അസിസ്റ്റന്റ് സെയില്സ്മാന് തസ്തികയില്‍ പിന്‍വാതിലിലൂടെ സ്ഥിരപ്പെടുത്താന്‍ നീക്കം നടക്കുന്നതായി ഉദ്യോഗാര്‍ഥികള്‍.
അസിസ്റ്റന്റ് സെയില്സ്മാന് തസ്തികയുടെ പിഎസ്സി റാങ്ക് നിലവില്‍ ഉള്ളപ്പോള്‍ ഡിസ്പ്ലേ, പാക്കിംഗ് സ്റ്റാഫ് എന്ന പേരിലാണ് താത്കാലികക്കാരെ നിയമിക്കാനാനുള്ള നീക്കം നടക്കുന്നതെന്ന് സപ്ലൈകോ അസിസ്റ്റന്റ് സെയില്സ്മാന് പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് ആരോപിച്ചു.
സംസ്ഥാനം ഒട്ടാകെ 5000 ത്തിനു മുകളില്‍ താത്കാലിക ജിവനക്കാരാണ് സപ്ലൈകോയിലുള്ളത്. ഇവരെ അസിസ്റ്റന്റ് സെയില്സ്മാന് തസ്തികയിലേക്ക് പിന്‍വാതില്‍ നിയമനം നടത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആക്ഷേപം.ഒട്ടേറെ ഉദ്യോഗാര്‍ഥികള്‍ റാങ്ക് ലിസ്റ്റില്‍ ഇടം നേടി പ്രതീക്ഷയോടെ ജോലി കാത്തു നില്ക്കുമ്പോള് ഇത്തരം പിന്‍വാതില്‍ നിയമനം നടത്തുന്നത് ഉദ്യോഗാര്‍ഥികളോടുള്ള അവഹേളനമാണെന്നും അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.