കൊച്ചി: കൂടുതല്‍ കരുത്തുള്ള ഡീസല്‍ ഓട്ടോമാറ്റിക് ട്രാന്സ്മിഷന് വേരിയന്റുകളുമായി ഫോര്‍ച്യൂണറും ലെജെന്ഡറും വിപണിയിലെത്തി. ടൊയോട്ട കിര്ലോസ്കര് മോട്ടോറാണ് (ടികെഎം) ഫോര്‍ച്യൂണറിന്റെയും ലെജന്‍ഡറിന്റെയും പുതിയ മോഡലുകൾ പുറത്തിറക്കിയത്. കരുത്തുള്ള ഫ്രണ്ട് ഗ്രില്‍, സൈഡ്-പോണ്ടൂണ് ഷേപ്ഡ് ബമ്പര്‍ തുടങ്ങിയവ പുതിയ ഫോര്‍ച്യൂണറിന്റെ സവിശേഷതകളാണ്. എല്‍ഇഡി ലൈന്‍ ഗൈഡ്, ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍, മള്‍ട്ടി-ആക്സിസ് സ്പോക് അലോയ് വീലുകള്‍ എന്നിവ സൂപ്പര്‍ ക്രോം മെറ്റാലിക് ഫിനിഷിംഗിനൊപ്പം ആഢംബര കാഴ്ചയും നല്കുന്നു.
കാറ്റമരന്‍ സ്റ്റൈല്‍ ഫ്രണ്ട്, റെയര്‍ ബമ്പറുകള്‍, പിയോന ബ്ലാക്ക് അക്സന്റുകളുള്ള കൂര്‍ത്തതും മിനുസമുള്ളതുമായ ഫ്രണ്ട് ഗ്രില്‍, വയര്‍ലെസ് സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജര്‍ തുടങ്ങിയവ പുതിയ മോഡൽ ലെജെന്ഡറിന്റെ സവിശേഷതകളാണ്.
കാറ്റമരന്‍ സ്റ്റൈല്‍ ഫ്രണ്ട്, റെയര്‍ ബമ്പറുകള്‍, പിയോന ബ്ലാക്ക് അക്സന്റുകളുള്ള കൂര്‍ത്തതും മിനുസമുള്ളതുമായ ഫ്രണ്ട് ഗ്രില്‍, വയര്‍ലെസ് സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജര്‍ തുടങ്ങിയവ പുതിയ മോഡൽ ലെജെന്ഡറിന്റെ സവിശേഷതകളാണ്.