കൊച്ചി: ഇരുചക്രവാഹന കമ്പനിയായ ബജാജ് മോട്ടോഴ്സ് കമ്പനിയുടെ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപ കടന്നു. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഇന്ന് ഒരു ഓഹരിയുടെ മൂല്യം 3,479 രൂപ ആയതോടെ ബജാജിന്റെ ആകെ വിപണിമൂല്യം 100,670.76 കോടിയായി. പ്രവര്‍ത്തന വഴിയില്‍ 75 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ബജാജ് ഓട്ടോ ഈ നേട്ടം കൈവരിക്കുന്നത്.
രാജ്യത്തെ എല്ലാ ആഭ്യന്തര ഇരുചക്രവാഹന കമ്പനികളേക്കാളും വിപണിമൂല്യം നേടാന്‍ ബജാജ് മോട്ടോഴ്സിനായി. 75 വര്‍ഷം മുമ്പാണ് ബജാജ് ഓട്ടോ ഇന്ത്യയിലെ പ്രയാണത്തിന് തുടക്കമിടുന്നത്. ഇന്ന് പള്‍സര്‍, ബോക്സര്‍, പ്ലാറ്റിന, ആര് ഇ എന്നീ ജനപ്രിയ മോഡലുകളുമായി എഴുപതിലേറെ രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്.