കൊച്ചി: ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെ സഹായിക്കുന്നതിനായി മുത്തൂറ്റ് സ്നേഹസഞ്ചാരിണിയുടെ കീഴിലുളള സമ്പൂര്‍ണ ഓട്ടോമാറ്റിക് ഇലക്ട്രിക് വീല്‍ചെയര്‍ പദ്ധതിക്ക് മുത്തൂറ്റ് എം. ജോര്‍ജ് ഫൗണ്ടേഷന് തുടക്കം കുറിച്ചു. പുത്തന്‍കുരിശിലുള്ള മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന് എംപി പദ്ധതി ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ജില്ലയിലെ 34 പേര്‍ക്കാണ് വീല്‍ചെയര്‍ വിതരണം ചെയ്തത്.
ബെന്നി ബഹനാന് എംപി , മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് എം. ജോര്‍ജ് മുത്തൂറ്റ്, മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് സിഎസ്ആര്‍ ഹെഡ് ബാബു ജോണ്‍ മലയില്‍, ഡോ. അരുണ്‍ ഉമ്മന്‍, ഓള് കേരള വീല്‍ ചെയര്‍ റൈറ്റ്സ് ഫെഡറേഷന് അംഗം രാജീവ് പള്ളുരുത്തി, വടവുകോട്-പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശന്, മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് പ്രിന്‍സിപ്പല്‍ ഡോ. പി.സി നീലകണ്ഠന്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ചിക്കു ഏബ്രഹാം, എറണാകുളം റീജണല്‍ മാനേജര്‍ വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.