കൊച്ചി: ബോഷ് പവര്‍ ടൂള്‍സ് ബി കണക്ടഡ് എന്ന ക്യുആര്‍ കോഡ് അധിഷ്ഠിത വെബ് ആപ്ലിക്കേഷന്‍ ആരംഭിച്ചു. ഓരോ പവര്‍ ടൂളിലെയും ക്യുആര്‍ കോഡുകള്‍ സ്കാന്‍ ചെയ്യുന്നതിലൂടെ ഉപയോക്താവിന് ഉത്പന്നത്തിന്റ പൂര്‍ണമായ സാങ്കേതിക സവിശേഷതകള്‍ അറിയാനും ഇന്‍വോയ്സ് അപ്ലോഡ് ചെയ്യാനും ഇ-വാറന്റിക്കായി രജിസ്റ്റര്‍ ചെയ്യാനും ഓഫറുകള്‍ നേടാനും കഴിയും.