മുംബൈ: ഡിസംബർ മാസത്തെ, ഫാസ്ടാഗിലൂടെയുള്ള ടോൾ പിരിവിൽ 2303.79 കോടി രൂപ ലഭിച്ചതായി ദേശീയ പാത അതോറിറ്റി(എൻഎച്ച് എഎെ) അറിയിച്ചു. നവംബർ മാസത്തെ അപേക്ഷിച്ച് 201 കോടിയിലേറെ രൂപയുടെ വർധനയാണുള്ളത്. നവംബറിൽ 2102 കോടി രൂപയാണ് ടോൾ പിരിവിലൂടെ ലഭിച്ചത്. ഫെബ്രുവരി 15 മുതൽ ദേശീയ പാതകളിലെ ടോൾ പിരിവ് ഫാസ്ടാഗിലൂടെ മാത്രമാക്കുമെന്ന് നേരത്തെ എൻഎച്ച് എ എെ അറിയിച്ചിരുന്നു.