കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഓട്ടോമോട്ടീവ് ബ്രാന്‍ഡായ ടാറ്റാ മോട്ടോഴ്സ് കര്‍ണാടക ബാങ്കുമായി ധാരണാപത്രം ഒപ്പുവച്ചു. ഭാവിയില്‍ വാഹനം വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് കര്‍ണാടക ബാങ്കിന്റെ 199 സെമി അര്‍ബന്‍, 67 ഗ്രാമീണ ശാഖകള്‍ ഉള്‍പ്പെടുന്ന 857 ശാഖകളില്‍ വിവിധ പദ്ധതികള്‍ പ്രയോജനപ്പെടുത്താം. ഈ സഹകരണ സംരംഭത്തിന് കീഴില്‍, ടാറ്റാ മോട്ടോഴ്സ് വാഹനത്തിന്റെ ഓണ്‍-റോഡ് വിലനിര്‍ണയത്തില്‍ ഉപഭോക്താക്കള്‍ക്ക് 85 ശതമാനം വരെ വായ്പ ലഭിക്കും.