കൊച്ചി: ലോകോത്തര പ്രീമിയം ഗ്രേഡ് പെട്രോള്‍, 100 ഒക്ടേന്‍ രാജ്യത്ത് ആദ്യമായി ഇന്ത്യന്‍ ഓയില്‍ വിപണിയില്‍ എത്തിച്ചു. എക്സ്പി 100 എന്ന ബ്രാന്‍ഡിലുള്ള പുതിയ പ്രീമിയം പെട്രോള്‍ കേന്ദ്ര എണ്ണ, പ്രകൃതി വാതക, സ്റ്റീല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് അവതരിപ്പിച്ചത്.
തദ്ദേശീയമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തതാണ് പുതിയ പെട്രോള്‍. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമാണ് പുതിയ ഉത്പന്നം. ആഡംബര കാറുകള്‍ക്കും മോട്ടോര്‍ ബൈക്കുകള്‍ക്കും വേണ്ടി രൂപകല്പന ചെയ്ത എക്സ്പി 100 അള്‍ട്രാ പ്രീമിയം ഉത്പന്നമാണെന്ന് ഇന്ത്യന്‍ ഓയില്‍ ചെയര്മാന് ശ്രീകാന്ത് മാധവ് വൈദ്യ പറഞ്ഞു.