മുംബൈ: രാജ്യത്ത് നവംബറിൽ ജിഎസ്ടി വരുമാനമായി ലഭിച്ചത് 1.04 ലക്ഷം കോടി രൂപ. തുടർച്ചയായി രണ്ടാം മാസമാണ് ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടക്കുന്നത്.
മുൻവർഷം നവംബറിനെ അപേക്ഷിച്ച് ഇക്കൊല്ലം നവംബറിലെ ജിഎസ്ടി വരുമാനത്തിലെ വർധന 1.4 ശതമാനമാണ്. 1.03 ലക്ഷം കോടിയായിരുന്നു മുൻവർഷം നവംബറിലെ വരുമാനം. കേന്ദ്ര ജിഎസ്ടി ഇനത്തിൽ 19,189 കോടിയും സംസ്ഥാന ജിഎസ്ടി ഇനത്തിൽ 25,540 കോടിയും, സംയോജിത ജിഎസ്ടി ഇനത്തിൽ 51,992 കോടിരൂപയുമാണ് നവംബറിൽ ലഭിച്ചത്. സെസ്; 8242 കോടി രൂപ.
രാജ്യത്തെ സാന്പത്തിക പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്കെത്തുന്നതിന്റെ സൂചനകളാണ് ജിഎസ്ടി വരുമാനത്തിൽനിന്നു ലഭിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.