കൊച്ചി: മുതിര്‍ന്ന പൗരന്മാര്, ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവര്‍ എന്നിവര്‍ക്ക് ബാങ്കിംഗ് സേവനം പടിവാതിക്കല്‍ എത്തിക്കുന്നതിനായി ഫെഡറല്‍ ബാങ്ക് ആരംഭിച്ച സഞ്ചരിക്കുന്ന എടിഎമ്മിന് ഇടപാടുകാരില്‍നിന്ന് മികച്ച പ്രതികരണം. കേരളത്തില്‍ നിലവില്‍ ഈ സേവനം തിരുവനന്തപുരം, കോട്ടയം, മലപ്പുറം എന്നിവിടങ്ങളിലുണ്ട്.
കഴിഞ്ഞ 16 മുതല്‍ ഈ സേവനം ആലുവ, എറണാകുളം, മൂവാറ്റുപുഴ, ഇരിങ്ങാലക്കുട, തൃശൂര്‍ മേഖലകളിലും തുടങ്ങി. കോവിഡ് പശ്ചാത്തലത്തില്‍ ബാങ്കിന്റെ സാമൂഹികപ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്ന ഒരു സംരംഭമായാണ് ഇടപാടുകാര്‍ ഇതിനെ വിലയിരുത്തുന്നതെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.
രാജ്യത്ത് മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലും സഞ്ചരിക്കുന്ന എടിഎം ബാങ്ക് ലഭ്യമാക്കിയിരുന്നു.